സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വയനാട്, പത്തനംതിട്ട ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.
Related News
കേരളത്തില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല
നിയന്ത്രണങ്ങളോടെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൌണ്‍ മൂലം സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി – സ്വകാര്യ ബസ്സുകളുടെ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍ പൂര്‍ണമായി പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 1. സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ. 2. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കില്ല. 3. ആരാധനാലയങ്ങള്‍ തുറക്കുന്ന […]
കണ്ണൂരിലെ മന്ത്രവാദത്തെ തുടർന്നുള്ള മരണം; കുഞ്ഞിപ്പള്ളി ഇമാമിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കണ്ണൂർ സിറ്റിയിലെ മന്ത്രവാദത്തെ തുടർന്നുള്ള മരണങ്ങളിൽ ആരോപണ വിധേയനായ ഇമാമിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് ചോദ്യം ചെയ്തത്. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നു മൊഴി രേഖപ്പെടുത്തി. ഇമാമിനെ കസ്റ്റഡിയിലെടുക്കുന്നത് തെളിവുകൾ ശേഖരിച്ച ശേഷമാകുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മന്ത്രവാദത്തെ ചികിത്സയ്ക്കായി ആശ്രയിച്ച അഞ്ചുപേർ കണ്ണൂർ സിറ്റിയിൽ മരണപ്പെട്ടുവെന്ന വാർത്ത പുറത്തുവിടുന്നത് ട്വന്റിഫോറാണ്. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെയുള്ള അസുഖബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തള്ളി വിട്ടുവെന്നും മരിച്ച സഫിയയുടെ മകൻ […]
കോട്ടയത്ത് സംസ്കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതരെ കേസ്
കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശമിച്ചതോടെ കൊവിഡ് രോഗിയുടെ മൃതദേഹം ഇന്നലെ മുട്ടമ്പലത്ത് തന്നെ സംസ്കരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവർ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിക്കാൻ പള്ളിയിൽ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.