ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്.ഡി.പി.ഐ. ലീഗുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മുന്‍കൂട്ടി നിശ്ചയിച്ച് ചര്‍ച്ച നടത്തിയാലും അതില്‍ തെറ്റൊന്നും കാണുന്നില്ല. മുസ്ലിം നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നാല്‍ അത് എങ്ങനെ വര്‍ഗീയമാകുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു.
Related News
സ്വഭാവശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ് കുമാർ, പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായി; വെള്ളാപ്പള്ളി നടേശൻ
മന്ത്രി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വന്തം തട്ടകത്തിൽ അല്ലാതെ ഒരിടത്തും ഗണേഷ് ജയിക്കില്ല. പൂർവാശ്രമത്തിലെ കഥകൾ തന്നെക്കൊണ്ട് പറയിപ്പിക്കരുത്. സ്വഭാവശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ് കുമാർ. പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായ ആളാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപിയുടെ കാര്യം നോക്കാൻ എസ്എൻഡിപികാർക്ക് അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്നലെ രംഗത്തുവന്നിരുന്നു . ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. അവരുടെ സംസ്കാരത്തിനനസരിച്ച് മറുപടി […]
കിഴക്കൻ മേഖലയിൽ മഴ ശക്തം; ആറുകളില്‍ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ടയിലെ മലയോരമേഖലയില്‍ ശക്തമായ മഴ. അച്ഛൻകോവില്‍, പമ്പ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു . കൊക്കാത്തോട്, കല്ലേലി, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ചെങ്ങന്നൂർ വെൺമണിയിലും ജലനിരപ്പ് ഉയരുന്നു. ശാർങ്ങക്കാവ് ദേവി ക്ഷേത്രത്തില്‍ വെള്ളം കയറി. സീതത്തോട്ടിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവല്ല തിരുമൂലപുരം കുറ്റൂര്‍ മേഖലയില്‍ എംസി റോഡില്‍ വെള്ളംകയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാത്രിയോടെ വെള്ളം കുറയുമെന്നാണ് പ്രതീക്ഷ. തിരുവല്ല കോഴഞ്ചേരി റോഡില്‍ ചില ഭാഗത്ത് ചെറിയവാഹനങ്ങള്‍ നിരോധിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്തയും എല്‍.ടി.സിയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. വൈകീട്ട് നടക്കുന്ന ജി.എസ്.ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി കാഷ് വൗച്ചര്‍ സ്കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് […]