വാട്സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? എന്നാൽ വോയിസ് പൂർണമായി കേൾക്കുകയും വേണം. അതിന് പരിഹാരവുമായി വാട്സാപ്പ് പുതിയ ഫീച്ചർ പുറത്തിറക്കാൻ പോകുന്നു. വോയിസ് മെസേജ് പ്ലേബാക്ക് സ്പീഡ് എന്ന ഫീച്ചറാണ് കമ്പനി നിലവിൽ തുടർച്ചയായി ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വേർഷനായ ബീറ്റ വേർഷൻ 2.21.9.4 നിൽ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. തൊട്ടടുത്ത അപ്ഡേറ്റിൽ അത് പിൻവലിച്ചെങ്കിലും ഉടൻ തന്നെ വീണ്ടും വരുമെന്നാണ് കരുതുന്നത്. ഫീച്ചർ ഉപയോഗിച്ച് വോയിസ് മെസേജിന്റെ പ്ലേ ബാക്ക് സ്പീഡ് 1.5X, 2X എന്ന രീതിയിൽ വേഗം കൂട്ടാൻ പറ്റും. അതേസമയം പ്ലേബാക്ക് സ്പീഡ് കുറയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിക്കില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ കമ്പനി ടെസ്റ്റിങ് സ്റ്റേജിലുള്ള ഫീച്ചർ അടുത്തു തന്നെ ബീറ്റ ടെസ്റ്റിങിന് നൽകുമെങ്കിലും എല്ലാവർക്കുമായി ഈ ഫീച്ചർ ലഭിക്കാൻ കുറച്ചുകൂടി കാത്തിരിക്കണം. എന്നിരുന്നാലും വേഗതയുടെ ലോകത്ത് വാട്സാപ്പ് ഫീച്ചർ കുറേ പേർക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.
Related News
സ്വപ്നനേട്ടത്തിലേക്ക് ഇനി അധികദൂരമില്ല; സോഫ്റ്റ് ലാന്റിംഗിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യദൃശ്യങ്ങള് പുറത്ത്
ശ്രീഹരിക്കോട്ട: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ ഇന്നലെ രാത്രി പൂർത്തിയായി. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകൾ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ആദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനിൽ നിന്ന് നിന്ന് […]
ബയ്റുത്ത് സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ
ലബനന്റെ തലസ്ഥാനമായ ബയ്റുത്തിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) . ഓഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിൽ 170 ഓളം പേർ മരിക്കുകയും 3000 ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Before and after SkySat imagery shows the impact of yesterday’s explosion in Beirut. Imagery captured on May 31, 2020 and today, August 5, 2020. pic.twitter.com/8zCLDOZn4w — Planet […]
സിഗ്നലിനു കൂടുതൽ സംഭാവന നൽകുമെന്നു എലോൺ മസ്ക്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഗ്നലാണ് ടെക് ലോകത്തെ ചർച്ചാവിഷയം. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയരുകയാണ്. ടെസ്ല സി.ഇ.ഓ യും ലോകത്തെ ഏറ്റവും ധനികനുമായ എലോൺ മസ്ക് ട്വിറ്ററിൽ സിഗ്നൽ ഉപയോഗിക്കാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനു ശേഷം ഒരുപാടു പേരാണ് സിഗ്നലിലേക്ക് മാറിയത്. താൻ മുൻപും സിഗ്നലിനായി സംഭാവന ചെയ്തിട്ടുണ്ടെന്നും ഇനിയും സംഭാവന നൽകുമെന്നും മസ്ക് പറഞ്ഞു. ട്വിറ്ററിൽ മസ്കിനെ പിന്തുടരുന്ന ഒരാളുടെ മസ്ക് സിഗ്നലിൽ നിക്ഷേപം നടത്തണമെന്ന ആവശ്യത്തിന് പകരമായാണ് മസ്ക് ഇങ്ങനെ കുറിച്ചത്. […]