കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Related News
ആഘോഷമായി പ്രവേശനോത്സവം
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്ത് നടന്നത് ആവേശകരമായ പ്രവേശനോത്സവം.ഒന്നാം ക്ലാസുകാരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളില്‍ നടന്നത്.ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഇതാദ്യമായി ഒരേ സമയം തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി. അമ്മയുടെ കൈപിടിച്ചായിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പലരുടേയും വരവ്. ചേട്ടന്മാരും ചേച്ചിമാരും കൈയടിച്ച് സ്വീകരിച്ചപ്പോള്‍ പലര്‍ക്കും അമ്പരപ്പ്. മക്കളെ ക്ലാസ് മുറിയിലാക്കി അമ്മമാര്‍ മാറിയപ്പോള്‍ ചിലര്‍ കരച്ചില് തുടങ്ങി.ചില മിടുക്കരാവട്ടെ സ്കൂളിലെത്തിയതിന്റെ സന്തോഷവും പങ്കു വെച്ചു. പാട്ടു പാടിയും കഥ പറഞ്ഞും […]
തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു
തൃശൂര്‍ മുണ്ടൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര് മരിച്ചു. തിരൂര്‍ പൈനാട്ടില്‍ രുക്മിണി , ബന്ധുവായ ഏഴ് വയസുകാരന് അലന് കൃഷ്ണ എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്.
നിപ വൈറസ് ബാധിച്ച മൂന്ന് പേര് രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍
കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്ന് പേര് രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് പേരില്‍ കൂടി നിപ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിക്കുകയാണ് ലേഖനം. കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ […]