വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഫല പ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് പരിഗണിക്കുക.
Related News
ലോക്ക്ഡൗണിന് ശേഷം സിനിമ മേഖലയും ഉണർന്നു
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സജീവമായി ലോക്ക്ഡൗണിൽ ഇളവുകള്‍ വന്നതിന് പിന്നാലെ സിനിമമേഖലയും പതിയെ സജീവമാകുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളായ ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഒന്നരമാസം അടഞ്ഞ് കിടന്ന കൊച്ചിയിലെ സ്റ്റുഡിയോകള്‍ ഇപ്പോൾ തിരക്കിലാണ്. വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങാണ് പുരേഗമിക്കുന്നത്. വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. ഇളവുകൾ നിലവിൽ വന്നതോടെ എത്രയും വേഗം […]
താനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്. പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം
1983ല്‍ കെ കരുണാകരന് മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet ) 1983 സെപ്തംബറില്‍ […]