ജെഎസ്എസ് നേതാവ് കെ ആര് ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്ന്ന്തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Related News
മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ ആലുവയിൽ കരിങ്കൊടി
മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ എറണാകുളം ആലുവയിൽ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. 10 മിനുറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി. മണിപ്പൂരിൽ പ്രശ്നങ്ങളില്ലെന്നും മണിപ്പൂര്‍ സര്‍ക്കാരിന് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള പറഞ്ഞു. ജാമിഅ മില്ലിയയിലെ പോലീസ് നടപടിക്കെതിരെ സംസ്ഥാനത്തും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ട്രെയിൻ തടഞ്ഞും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പ്രകടനം നടത്തിയുമാണ് യുവജന-വിദ്യാർത്ഥി സംഘടനകൾ എതിർപ്പറിയിച്ചത്. രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ […]
നിയമസഭാ തെരഞ്ഞെടുപ്പ്; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. ഇതനുസരിച്ച് കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. ഒരാഴ്ചക്കകം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കും. […]
നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ ഹർജിയിൽ വിധി സെപ്റ്റംബർ 6ന്
നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ 6ന് വിധി പറയും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികൾ നൽകിയിട്ടുള്ള വിടുതൽ ഹർജികളും രമേശ് ചെന്നിത്തലയുടെ തടസ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്. നേരത്തെ കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രിംകോടതി പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് മന്ത്രി ശിവൻകുട്ടിയും എൽ.ഡി.എഫ്. നേതാക്കളായ മറ്റ് പ്രതികളും വിടുതൽ ഹർജി നൽകി. എന്നാൽ […]