പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. ക്വെറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു.ഭീകരർ ലക്ഷ്യംവച്ചത് ചൈനീസ് സ്ഥാനപതിയെയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടക്കുന്ന സമയം ചൈനീസ് സ്ഥാനപതിയും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
Related News
ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും
അമേരിക്കയെ മറികടന്ന് 2028 ഓടെ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച് വർഷം മുമ്പ് ചൈന നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. കോവിഡ് 19 ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുമ്പോള്‍ യു.എസ് സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിന് ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിഞ്ഞതാണ് ചൈനക്ക് ഗുണകരമാവുന്നത്.
ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ
യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, […]
ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്തേക്ക് നീങ്ങുന്നു; തീരത്ത് കോസ്റ്റ് ഗാർഡിന്റെ പരിശോധന
ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരത്തേക്കെത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടലിൽ കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് പരിശോധന നടത്തുന്നു. ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് ഈ വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് രാമേശ്വരത്ത് നിന്നും ആറ് ശ്രീലങ്കൻ അഭയാർഥികളെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നതിനാലാണ് ഈ കൂട്ടമായുള്ള പലായനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന […]