കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലുമുണ്ടായേക്കാം. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പണവും സമ്മാനങ്ങളും ലഭിച്ചിരുന്നുവെന്നും വിവരം. തുടര്‍ന്നും റെയ്ഡുകള്‍ പ്രതീക്ഷിക്കാമെന്നും കൊവിഡ് സാഹചര്യത്തില്‍ വളരെയധികം കള്ളക്കടത്ത് നടന്നത് കരിപ്പൂരാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളം കരിപ്പൂരാണെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ജനുവരിയില്‍ വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Related News
കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു
കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കും. ( kerala revenue recovery act ) 1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണർ സർക്കാരിന് […]
സ്വഭാവശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ് കുമാർ, പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായി; വെള്ളാപ്പള്ളി നടേശൻ
മന്ത്രി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വന്തം തട്ടകത്തിൽ അല്ലാതെ ഒരിടത്തും ഗണേഷ് ജയിക്കില്ല. പൂർവാശ്രമത്തിലെ കഥകൾ തന്നെക്കൊണ്ട് പറയിപ്പിക്കരുത്. സ്വഭാവശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ് കുമാർ. പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായ ആളാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപിയുടെ കാര്യം നോക്കാൻ എസ്എൻഡിപികാർക്ക് അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്നലെ രംഗത്തുവന്നിരുന്നു . ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. അവരുടെ സംസ്കാരത്തിനനസരിച്ച് മറുപടി […]
തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ; പൊലീസ് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും മാഫിയാ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയമാണ് . ഇതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന മൂന്നാമത്തെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു . കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്.പൊലീസ് സ്റ്റേഷനില്‍ നിന്നറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.കേരളത്തിലെ മാഫിയ സംഘങ്ങള്‍ വളര്‍ന്നിട്ടും ആഭ്യന്തര വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന […]