എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജീവനക്കാർ രംഗത്ത്. അധ്യാപക സംഘടനയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് അധ്യാപക സംഘടന ആരോപിച്ചു.പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്നും ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. മെഡിക്കൽ കോളജിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സംവിധാനം വേണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ നേരത്തേയും ജീവനക്കാർ രംഗത്തെത്തിയിരുന്നു.
Related News
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. വധ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ നിലപാട് എടുത്തേക്കും. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ഇന്നലെ കോടതിയോട് ചോദിച്ചിരുന്നു. […]
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 12 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. തുലാവർഷത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ […]
‘പ്രളയകാലത്ത് കേരളം അമിതമായി വെള്ളം തുറന്നുവിട്ടു’ ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍
പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്നാട് വാദിക്കുന്നു. എന്നാലിത് ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ എന്ന സംശയം പ്രതിപക്ഷവും പ്രകടിപ്പിച്ചു.