കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് എഫ്.ഐ.ആര് കൂടി രജിസ്റ്റര്‍ ചെയ്തത്. സഹായം വാഗ്ദാനം ചെയ്ത് ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Related News
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു
ഇത്ര ഗൌരവകരമായ വിഷയം പിന്നിലയിരിക്കുന്ന എം. വിന്‍സെന്റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രികടകംപള്ളി ചോദിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കെ.എസ്.ആര്.ടി.സി സമരത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം സഭയിലുന്നയിക്കുകയായിച്ചത്. ഗതാഗതമന്ത്രിയുടെ അസാന്നിധ്യത്തിലാണ് കടകംപള്ളി മറുപടി നല്‍കിയത്. എന്നാല്‍ ഇത്ര ഗൌരവകരമായ വിഷയം പിന്‍നിരയിരിക്കുന്ന എം. വിന്‍സെന്റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അടിയന്തരപ്രമേയത്തിന് […]
മുസ്ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു: വി. മുരളീധരൻ
എ.ആർ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി. മുരളീധരൻ രംഗത്ത്. മുസ്ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നെന്ന് വി. മുരളീധരൻ അറിയിച്ചു. കള്ളപ്പണത്തിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.ടി. ജലീൽ പിന്മാറിയലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുമെന്നും വി. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളിൽ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആർ സഹകരണ ബാങ്കിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള […]
വാഷിങ്ടൺ ആക്രമണം: ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് മോദി
ബുധനാഴ്ച വാഷിങ്ടണിലെ ക്യാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. “വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല, ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണം” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമാവുകയായിരുന്നു. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതുവരെ നാല് മരണമാണ് സംഭവത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് […]