സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്സിന് വിതരണ സാഹചര്യവും വിലയിരുത്തും. അതേസമയം സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമായി. നാല് ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്സിന് കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്സിന് ഇല്ല. കൂടുതല്‍ വാക്സിനേഷന് നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്സിന് മാത്രമാണ് ബാക്കിയുള്ളത്.അതിനാല്‍ ഇന്ന് വാക്സിനേഷന് വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതല്‍ ഡോസ് വാക്സിന് എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തത ഇല്ല.