Health India

വാക്‌സിന്‍ നിര്‍മാണം; ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നല്‍കും. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലേക്കുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ ആവശ്യമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളുടെ അവലോകന യോഗം ചേരും. വൈകിട്ട് ആറ് മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കും.