സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.
Related News
നഗരസഭ ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍
ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല ചര്‍ച്ചകളില്‍ തന്ന വാക്ക് പോലും പാലിച്ചില്ല. ശക്തമായ പ്രതിഷേധം തുടരുമെന്നും അഞ്ചുതെങ് ആക്ഷന്‍ കൗണ്‍സിലും അറിയിച്ചു. സംഭവത്തില്‍ അല്‍ഫോണ്‍സയുടെ ഇരു കൈകള്‍ക്കും പൊട്ടലുള്ളതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തന്റെ ഉപജീവന മാര്‍ഗം തകര്‍ത്തവരെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നു മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയും പ്രതികരിച്ചു. സ്റ്റാഫ് കൗണ്‍സിലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ […]
മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി
മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ […]
ബാലഭാസ്കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാംപ് ജങ്ഷന് സമീപം 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല […]