സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദേശമുണ്ട്. അതിനിടെ, ഇക്കുറി പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കാനും തീരുമാനമായി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആനപാപ്പാന്മാർ എന്നിവർക്ക് മാത്രമാകും പ്രവേശനം.
Related News
കണ്ണൂരിൽ കോവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു: സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി
സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഈ മാസം 16നാണ് സുനിലിന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് […]
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന് ഗോകുല്‍ വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ എഫ്.ഐ.ആര് ചുമത്തിയിരിക്കുന്നത്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജിയിൽ പറയുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ ഐഷാ […]