രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ചികിത്സയില്‍ കഴിയുന്ന രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇന്ന് 10,031 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Related News
തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്; 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു
തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്ത് പൊലീസ്. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 1251 കരുതൽ നടപടി. തിരുവനന്തപുരം പരിധിയിൽ നടത്തിയത് 1200 റെയ്ഡുകൾ. ലഹരി മരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 68. തുടർച്ചയായി തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ആലപ്പുഴ കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും […]
കലഞ്ഞൂരിൽ വീണ്ടും പുലി; പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു
കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്.സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു. പ്രദേശവാസിയായ കമലാ ഭായിക്കാണ് ഓട്ടത്തിനിടയിൽ വീണ് പരുക്കേറ്റത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ഭരണകൂടത്തിന്റെ മാധ്യമ വേട്ടക്കെതിരെ പ്രതിഷേധം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൃത്യമായ കാരണം പോലും പറയാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ മീഡിയവണ്‍ സംപ്രേഷണ വിലക്ക് സംഘ് പരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഫാസിസത്തിന്റെ മാധ്യമ വേട്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. “രാജ്യ സുരക്ഷ” എന്ന പദാവലിക്കകത്ത് എതിരഭിപ്രായങ്ങളെയും വിമർശനങ്ങളെയും റദ്ദ് ചെയ്യുന്ന നടപടികളാണ് കേന്ദ്ര ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാർ ഭരണകൂടത്തിന്റെ ഹിന്ദുത്വ- ഫാസിസ്റ്റ് നടപടികൾക്കെതിരെ മുഴുവൻ ജനാധിപത്യ പോരാളികളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ പ്രതിക്ക് എതിരെയുള്ള വാർത്ത നൽകി എന്ന കാരണം പറഞ്ഞാണ് റിപ്പോർട്ടർ […]