മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്കിയ പരാതി രാഷ്ട്രീയ വിവാദത്തിലേക്ക്. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴയിലെ സിപിഐഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെ നീരീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ഈ പരാതി ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തി. മന്ത്രിക്കെതിരെ കേസ് എടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജി സുധാകരന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് സിപിഐഎം ജില്ലാ സെക്രട്ടറി ആര് നാസറിന്റെ മറുപടി. തെരഞ്ഞെടുപ്പില്‍ സജീവമല്ലെന്ന ആക്ഷേപങ്ങള്‍ക്കെതിരെ ജി സുധാകരന് ശക്തമായി പ്രതികരിച്ചതും ഇപ്പോഴത്തെ പരാതിയുമായി ബന്ധമുണ്ടെന്ന് സിപിഐഎമ്മിനകത്ത് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പ്രതികരണങ്ങളില്‍ നിന്ന് അദ്ദേഹത്തെ തടയുക ലക്ഷ്യമിട്ടാണ് പുതിയ കരുനീക്കമെന്നാണ് ജി സുധാകരന് അനുകൂലികളുടെ ആരോപണം.
Related News
അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹം- അഡ്വ.പി. എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം•മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള. ത്രിപ്പുണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ എർണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അയ്യങ്കാളി പ്രതിമ സി പി എം പ്രവർത്തകർ തകർത്തത്. കേരളത്തിലെ ഒരു വലിയ ജന വിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവർക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തു ന്നതുമായ നടപടിയാണിത്, ശ്രീധരൻ പിള്ള പ്രസ്താവനിൽ പറഞ്ഞു. […]
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; സുപ്രീംകോടതിയിലെ പകുതിയോളം ജീവനക്കാർക്ക് രോഗം
സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറെൻസിലൂടെ കേസുകൾ കേൾക്കും. ഇന്ന് കോടതി നടപടികൾ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു. രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 75,086 പേർ രോഗമുക്തരായി. 904 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം
സെപ്റ്റംബർ 6, 7 ദിവസങ്ങളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും, വടക്ക് പടിഞ്ഞാറൻ അതിനോട് ചേർന്ന […]