ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തൽ. കരുണാകരനെ ചിലർ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് കെ. വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. രമൺ ശ്രീവാസ്തവയെ കരുണാകരൻ സസ്പെൻഡ് ചെയ്തത് ദുഃഖത്തോടെയായിരുന്നുവെന്നും കെ. വി തോമസ് കൂട്ടിച്ചേർത്തു.
Related News
കഠിനാധ്വാനം ഫലം കണ്ടു, എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി; പ്രിയങ്കാ ഗാന്ധി
ഹിമചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും പ്രവർത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ”ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ആശംസകൾ. നിങ്ങളുടെ […]
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്
അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന് തയ്യാറാക്കിയിരിക്കുന്നത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞാണ് പീപ്പിള്‍സ് ഫൌണ്ടേഷന്റെ ഇടപെടല്‍. മരണമടഞ്ഞ പ്രവാസികളുടെ കുടംബത്തിന് വീടില്ലെങ്കില്‍ വീട് നിര്‍മിക്കാനായി സഹായം നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് കൈത്തൊഴിലിനായി അഞ്ച് ലക്ഷം രൂപയും നല്‍കും. വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി പീപ്പിള്‍സ് […]
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം
ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർത്ഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല. കഴിഞ്ഞ നാല് ദിവസമായി യുവതി യുവാവിന്റെ വീട്ടിൽ സത്യാഗ്രഹം നടത്തുകയിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റിയിട്ടുണ്ട്. ചെന്നൈയിൽ പെൺകുട്ടി ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്. കഴിഞ്ഞ ഏഴുമാസമായി ഇവർ അടുപ്പത്തിലാണ്. ഇതിനിടയിൽ വിവാഹ വാഗ്ദാനം നൽകി […]