ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് പൊലീസിൽ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾ ഉൾപ്പെടെ കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെത്തുടർന്നുള്ള സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം.
Related News
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടിക്കാറാം മീണ
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . വോട്ടെണ്ണലിനായി അധികം ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ പ്രത്യേക സംവിധാനം ഒരുക്കി. 12 മണിയോടെ വ്യക്തമായ ട്രെന്‍ഡ് അറിയാനാകും . രാത്രി എട്ട് മണിയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനാകുമെന്നും ടിക്കാറം മീണ പറഞ്ഞു.
ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേര് കൂടി; പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങൾക്കിടെ നിയമനം
ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ്. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിന് ശമ്പള ഇനത്തിൽ ചെലവ് പ്രതിവർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് . ചീഫ് വിപ്പിന്റെ പേർസണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ […]
കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു
കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരാൾ കസ്റ്റഡിയിൽ. 2019 നവംബർ 18ന് ആയിരുന്നു കൈപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷാണ് കസ്റ്റഡിയിലുള്ളത്. സലീഷിന്റെ മൊബൈൽ പുഴയിൽ വീണതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. മരിച്ച രാജേഷിന്റെ ബന്ധുക്കളുടെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്.