നീറ്റ് പി.ജി പരീക്ഷ നീട്ടിവച്ചു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. ഈമാസം പതിനെട്ടിനായിരുന്നു നീറ്റ് പി.ജി പരീക്ഷ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം എംബിബിഎസ് വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Related News
ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് പ്രിയങ്ക
അര്‍ബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടുംബത്തെയാണ് പ്രിയങ്ക സഹായിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലാണ് രണ്ടര വയസുകാരി പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ ആരോഗ്യ നില വഷളായി. കുട്ടി അധിക സമയം അതിജീവിക്കില്ലെന്നു ഡോക്ടര്‍മാരും അറിയിച്ചു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കവെ, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ […]
ഗൂഗിള്‍- റിലയന്‍സ് ജിയോ സഹകരണം; പുതിയ ഫോണ്‍ വിപണിയിലേക്ക്
റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍ വിപണിയില്‍ എത്തും. സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. വിപണിയിലെ ഏറ്റവും വിലക്കറവില്‍ ലഭിക്കുന്ന 4 ജി ഫോണ്‍ ആയിരിക്കും ഇത്. എന്നാല്‍ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ ആഡ്രോയ്ഡ് അപ്ഡേഷനും സ്മാര്‍ട്ട് ക്യാമറ സംവിധാനവും ട്രാന്സലേഷന് സൗകര്യത്തോടെയുമാകും ഫോണ്‍ ഇറക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.
കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് നാളെ ജാഗ്രതാ […]