സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്.
Related News
വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്
വന്ദേഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് […]
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ കനത്ത പിഴ
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നാളെ മുതല്‍ കനത്ത പിഴ. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍ വരും. ബോധവത്ക്കരണ പരിപാടികളുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ഘിപ്പിച്ചു കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000 രൂപയാണ്. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലാതെ വരുന്നവര്‍ക്ക് ഇനി 100 രൂപ കൊടുത്തു രക്ഷപ്പെടാനാകില്ല. മിനിമം 1000 രൂപയെങ്കിലും വേണം […]