കോഴിക്കോട് ജില്ലയില്‍ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. വടകരയില്‍ കെ.കെ രമയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന് ഗുണമുണ്ടാക്കി. കുറ്റ്യാടിയിൽ ശക്തമായ മത്സരം നേരിട്ടെങ്കിലും പാറക്കൽ അബ്ദുല്ല ജയിക്കും. കുന്ദമംഗംലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണ്. ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,46,783 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. നിലവിലെ എം.എല്‍.എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പിടിഎ റഹീമിനെ എല്‍.ഡി.എഫ് ഇറക്കിയപ്പോള്‍ ദിനേശ് പെരുമണ്ണയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം മികച്ച പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്.
Related News
കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സർക്കാർ റിട്ട് ഹർജി നൽകില്ല
കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ.ടി ജലീൽ രാജിവച്ച സാഹചര്യത്തിലാണ് ഹർജി നൽകേണ്ടതില്ലെന്ന തീരുമാനം. സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ചിരുന്നു. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ സർക്കാറിന് തുടർനടപടി സ്വീകരിക്കാമെന്നുമാണ് എ.ജി നിയമോപദേശം നൽകിയത്. ജലീലിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് റിട്ട് ഹർജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം. ബന്ധുനിയമന ആരോപണത്തിൽ കെ. ടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി […]
‘ആ പുഞ്ചിരിക്കുന്ന മുഖം ചില ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്’
തെരഞ്ഞെടുപ്പ് ചൂടിനിടയിലും എല്ലാം മറന്ന് ഒരിക്കൽ കൂടി കേരളം പരസ്പരം കെെകോർത്തപ്പോൾ, ഒരു മഹായാത്ര കൂടി അതിന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ‘KL-60 – J 7739’ എന്ന നമ്പറിലുള്ള ആംബുലൻസ് ആ കുഞ്ഞിനേയും വഹിച്ച് കൊണ്ട് കേരളത്തിന്റെ നിരത്തിലൂടെ ചീറപ്പാഞ്ഞപ്പോൾ, അത് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു. അതിനിടെ കുരുന്നിന്റെ ജീവനും കൊണ്ട് ചീറി പാഞ്ഞ ആംബുലൻസ് ‘പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയലി’ന്റേത് ആണെന്നത് യാദൃശ്ചികമാണെങ്കിലും, അത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്നാണ് മുഹമ്മദ് അലി ശിഹാബ് […]
കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി; ഈ മാസം 28 മുതല്‍ പ്രാബല്യത്തില്‍
സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകരിച്ച കുര്‍ബാന ക്രമം നവംബര്‍ 28 മുതല്‍ സഭാ പള്ളികളില്‍ നടപ്പാക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. കാല് നൂറ്റാണ്ട് മുന്‍പ് സിനഡ് ചര്‍ച്ച ചെയ്ത് വത്തിക്കാന്‍ സമര്‍പ്പിച്ച ശുപാര്‍ശയായിരുന്നു സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാല്‍ പലവിധത്തിലുള്ള എതിര്‍പ്പുകളില്‍ തട്ടി തീരുമാനം വൈകുകയായിരുന്നു.സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ […]