വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Related News
കെ.എസ്.ആര്.ടി.സി.ക്കും ഹാപ്പി ന്യൂ ഇയര്‍; ഡിസംബര്‍ വരുമാനം 213 കോടി കടന്നു
നഷ്ടത്തിലാണെങ്കിലും കെ.എസ്.ആര്.ടി.സി. ന്യൂ ഇയറിലേക്ക് ഓടിയത് ‘ഹാപ്പി’ ആയിട്ടാണ്. ഡിസംബറില്‍ മാത്രം വരുമാനം 213 കോടി രൂപയിലെത്തി. 2018 ഡിസംബറില്‍ 198 കോടിയായിരുന്നു വരുമാനം. അപൂര്‍വമായാണ് വരുമാനം 200 കോടി കടക്കാറുള്ളത്. കഴിഞ്ഞ മേയില്‍ ഇത് 200.91 കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍, റൂട്ട് പരിഷ്കരണത്തിന്റെ പേരില്‍ 30 ശതമാനത്തോളം സര്‍വീസുകള്‍ നടത്താതിരിക്കുമ്ബോഴാണ് ഇപ്പോള്‍ 213 കോടി രൂപയെന്ന നേട്ടത്തിലേക്കെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലേത്. ഇതോടെ 2019-ലെ വരുമാനം 2,272 കോടി രൂപയിലെത്തി. ശബരിമല […]
ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം കെ മുനീര്‍
മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് നല്കിയ പൌര സ്വീകരണത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുസ് ലീം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. ബിജെപി നേതാവിന്റെ സ്വീകരണത്തില്‍ പങ്കെടുത്തത് ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വാടസ് അപ് ഗ്രൂപ്പുകളില്‍ മറുപടിയുമായി എംകെ മുനീര്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് […]
എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം
ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രാജ്ഭവന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾക്ക് […]