തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് പാർട്ടികൾ ചാടി രക്ഷപ്പെടും. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും ഹസ്സൻ പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണ അണികളെ ബോധ്യപ്പെടുത്താനാണ് ഇ.പി ജയരാജന്റെ പ്രസ്താവനയെന്നും ഹസ്സന് കൂട്ടിച്ചേര്‍ത്തു.
Related News
ഈരാറ്റുപേട്ടയിൽ മദ്യപ്പിച്ച് വാഹനം ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു
ഈരാറ്റുപേട്ടയിൽ മദ്യപ്പിച്ച് വാഹനം ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ചു തകർത്തു. ഈരാറ്റുപേട്ട മുട്ടം കവലയിൽ വെച്ചാണ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. ചേന്നാട് കവലയിൽ ഇടിച്ചു നിർത്തിയ വാഹനം നാട്ടുകാർ അടിച്ചു തകർത്തു. വാഹനത്തിൽ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
മണ്ഡല മകരവിളക്ക് തീർഥാടനം; 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കഴിഞ്ഞു
മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കഴിഞ്ഞു. അപ്പം അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. ഇന്നുമുതൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തിൽ അടക്കമുള്ള അപാകതകൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം തുടങ്ങി ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്. അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 […]
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന ; വി കെ മെയ്നിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ മുൻ ഐ ബി ഉദ്യോഗസ്ഥൻ വി കെ മെയ്നിക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒക്ടോബർ ആറ് വരെയാണ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിനേഴാം പ്രതിയാണ് വി കെ മെയ്നി. അതേസമയം ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്കെതിരെ ഗുരുതര പരാമർശങ്ങളുമായി കോടതി രംഗത്തെത്തിയിരുന്നു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. […]