ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന് പറഞ്ഞു.
Related News
ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി
ജര്‍മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ബര്‍ലിനിലെ ചാരിറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും തിരിച്ചെത്തിയത്. ലേസര്‍ ശസ്ത്രക്രിയ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ആറാം തീയതിയാണ് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത്. തൊണ്ടയ്ക്കായിരുന്നു ശസ്ത്രക്രിയ. ബര്‍ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ ദോഹ വഴിയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തിയത്. മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, എന്നിവരും ഒപ്പമുണ്ട്. ശസ്ത്രക്രിയ […]
കളന്തോട് എംഇഎസ് കോളജിലെ റാഗിങ്; അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി
കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്. റാഗിങ്ങില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും. […]
പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് തടവ് ശിക്ഷ നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് നിർദേശം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മലപ്പുറത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് 18കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഗർഭത്തിനുത്തരവാദിയല്ലെന്ന് ഡിഎൻഎ […]