Uncategorized

സംസ്ഥാനത്ത് ബിജെപി-സിപിഐഎം ധാരണയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലും ഈ ധാരണയാണ്. സര്‍ക്കാരിന് എതിരായ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാത്തതിന് കാരണം ഈ ധാരണയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായാണ് സിപിഐഎമ്മിനെ ബിജെപി കൂട്ടുപിടിച്ചതെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.

കോണ്‍ഗ്രസിന് ബിജെപിയുമായി ഒരു ധാരണയുമില്ല. അദാനി മുഖേന ഇപ്പോള്‍ പിണറായിക്കാണ് ഡീലുള്ളത്. അദാനി-മോദി- പിണറായി കൂട്ടുകെട്ടാണ് കേരളത്തില്‍ നടക്കുന്നത്. യുഡിഎഫ് തകരുകയെന്നതാണ് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.