തിരുവനന്തപുരം കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമന സ്വദേശി അനന്ദു ഗിരീഷാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര് പൊലീസ് കസ്റ്റഡിയിലാണ്.കൊഞ്ചിറവിള സ്വദേശികളായ ബാലു, ശരത്ത്, ബനീഷ് ,ഷിബു, റോഷന്, സുമേഷ് എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
Related News
ആലുവയിലെ ക്രൂരകൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു; ശിക്ഷാവിധി വ്യാഴാഴ്ച
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.(16 charges proved against Asfaq Alam in Aluva pocso case) ജൂലൈ 28 […]
കർണാടക ‘മോഡൽ’ ജയം കേരളത്തിലും വേണം, നേതാക്കൾക്ക് നിർദ്ദേശവുമായി രാഹുൽ ഗാന്ധി
ദില്ലി: കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ […]
‘ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെപ്പോലെ തമ്മിൽ കണ്ടാൽ മിണ്ടില്ല, ഇതൊക്കെ ആരെ കാണിക്കാൻ?’; വി.ഡി സതീശൻ
ഗവർണറെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ നടപടിയില്ല. പ്രതിഷേധക്കാർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് സർക്കാർ. എത്ര നാളായി ഈ രാഷ്ട്രീയ നാടകമെന്നും പ്രതിപക്ഷ നേതാവ്. സർക്കാരിന് ഇരട്ടത്താപ്പ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർത്ഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശൻ. ഇതേ ഗവർണർ നിയമസഭയെ അവഹേളിച്ചു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ […]