ഇരട്ടവോട്ട് തടയാൻ പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ കോടതി അംഗീകരിക്കുകയായിരുന്നു. നിർദേശങ്ങൾ ഇങ്ങനെ;
- പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും
- ഇരട്ടവോട്ടുളളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ ആ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തും.
- പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തും.
- ഈ വോട്ടർമാർ ബൂത്തിലെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങും.
- അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.
- കൈയിൽ മഷി രേഖപ്പെടുത്തി ബൂത്തിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
- ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം
- തപാൽ വോട്ടുകൾ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണം (ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിലാണ് ഈ നിര്‍ദേശങ്ങള്‍)
- പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവ സ്‌ട്രോങ് റൂമിലേക്ക് മാറ്റേണ്ടത്
- ബാലറ്റ് ബോക്‌സ് സീൽ ചെയ്യുന്നത് വീഡിയോയിൽ ചിത്രീകരിക്കണം