പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎം-കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യാങ്കളിയിൽ സി.പി.എമ്മിൻറെ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോൺഗ്രസിൻറെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേറ്റു. മറുവശത്തുള്ളവരാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.
Related News
കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല് മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും […]
‘കടക്കൽ ചന്ദ്രൻ പിണറായിയുടെ കഥയല്ല’; വിശദീകരണവുമായി അണിയറ പ്രവർത്തകർ
കൊച്ചി: മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്ക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’ – തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് […]
അപകടകരമായ വീഡിയോകളെ നീക്കാനൊരുങ്ങി യൂട്യൂബ്
അപകടകരമായ രീതിയിലുള്ളതും മാനസികമായി തളര്‍ത്തുന്നതുമായ വീഡിയോകളെ തുടച്ചുനീക്കാനൊരുങ്ങി യൂട്യൂബ്. ഇനി മുതല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബില്‍ സ്ഥാനമുണ്ടാവില്ല. ചില വീഡിയോകള്‍ ചിലരെ മാനസികമായി തളര്‍ത്തും, ചിലത് അപകടം ക്ഷണിച്ചുവരുത്തും, ഇത്തരം വീഡിയോകള്‍ നിരോധിക്കുമെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം വീഡിയോകള്‍ ചിലപ്പോഴൊക്കെ മരണത്തിന് തന്നെ കാരണ മാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇനി മേലില്‍ ഇതിനൊന്നും ഇവിടെ സ്ഥാനമില്ല എന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന്റെ നിലപാട്. ഈ വീഡിയോകളെ എപ്രിലോടുകൂടി നീക്കം ചെയ്യാനാണ് തീരുമാനം. ഇതുപോലെ […]