പനമരം പുഞ്ചവയലില്വെച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി. എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേതുടർന്ന് വയനാട് പനമരം പോലീസ് സ്റ്റേഷൻ യു.ഡി.എഫ് പ്രവർത്തകർ ഉപരോധിച്ചു. കുറ്റക്കാരെ വേഗത്തിൽ അറസ്റ്റ് ചെയ്യാമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും ജയലക്ഷ്മിയുടെ പ്രചാരണം അലങ്കോലമാക്കാൻ ശ്രമമുണ്ടായിരുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.
Related News
പെരിയ കേസിലെ പ്രതികളെ സര്‍ക്കാരും പൊലീസും സംരക്ഷിക്കുന്നു: ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ
പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന സി.ബി.ഐയുടെ തൽസ്ഥിതി റിപ്പോർട്ട് സര്‍ക്കാരിന് തിരിച്ചടിയാവുന്നു. സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നത് ഉന്നതരെ രക്ഷിക്കാനാണെന്ന ബന്ധുക്കളുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്. പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും പൊലീസും സര്‍ക്കാരും നടത്തുന്ന ഒത്തുകളി വെളിപ്പെട്ടെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ. പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ അന്വേഷണത്തിന്റെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയത്. കൊലയിൽ സി.പി.എമ്മിന്റെ […]
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതി: പോക്സോ കേസില്‍ മോന്സണ് മാവുങ്കല്‍ കുറ്റക്കാരന്‍
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്സണ് മാവുങ്കലിനെതിരായി പോക്സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്സണ് കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്സണ് ഇനിയും ജയിലില്‍ തന്നെ തുടരും. രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും […]
കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളം പലതവണ പറഞ്ഞ് സത്യമാണെന്ന ധരിപ്പിക്കാനാണ് ശ്രമിക്കുമെന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്കി. മുഖ്യമന്ത്രി എന്തിനേയോ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കിഫ്ബിയില്‍ സി.എ.ജി ഓഡറ്റ് നടത്താത്തതിനെ ചൊല്ലി പ്രതിപക്ഷ വിമര്‍ശം ആവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. കള്ളം പ്രചരിപ്പിച്ച കിഫ്ബിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.എ.ജി ഓഡിറ്റ് […]