പാലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതി. വൈദികന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി. സന്ദേശത്തിന് പിന്നില്‍ യുഡിഎഫാണെന്ന് ഇടത് മുന്നണി ആരോപിച്ചു.
അതേസമയം ലൗ ജിഹാദ് വിവാദത്തില്‍ ഇടത് മുന്നണിയില്‍ ഒറ്റപ്പെട്ട ജോസ് കെ മാണി മുന്‍ നിലപാട് തിരുത്തി രംഗത്തെത്തി. എല്‍ഡിഎഫിന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ജോസ് കെ മാണി വിശദീകരിച്ചു.
ലൗ ജിഹാദ് വിഷയത്തില്‍ സംശയങ്ങള്‍ ദുരീകരിക്കപ്പെടണമെന്നായിരുന്നു ജോസ് കെ മാണിയുടെ വിവാദ പ്രസ്താവന. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം തള്ളിയ സിപിഐ, മതമൗലിക വാദികളുടെ പ്രചാരണം ഏറ്റുപിടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി. ആ പ്രസ്താവനയോട് ഇടതു മുന്നണിക്ക് യോജിപ്പില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.