ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കുറഞ്ഞത്. ഫെബ്രുവരി 27നാണ് ഇന്ധന വില അവസാനം വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.
Related News
കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; എറണാകുളത്ത് ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേസ്
സര്ക്കാര് നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിറ്റതിന് എറണാകുളം റൂറൽ ജില്ലയിൽ ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയത്. കോതമംഗലം, പറവൂർ, അങ്കമാലി, പറവൂർ, മുവാറ്റുപുഴ, ഊന്നുകൽ, കല്ലൂർക്കാട്, പോത്താനിക്കാട്, പെരുമ്പാവൂർ, കൂത്താട്ടുകുളം, പുത്തൻകുരിശ് , ഞാറക്കൽ തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ മെഡിക്കൽ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്. കോവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ മാസക്ക്, സാനിറ്റൈസർ തുടങ്ങി […]
ഏകജാലക പ്രവേശന മറവില് ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ്
എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു സമർപ്പിക്കുന്ന അപേക്ഷ വിദ്യാർഥികളറിയാതെ ഏകജാലകത്തിലേക്ക് മാറ്റിയാണ് തട്ടിപ്പ് ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ്. ഏകജാലക പ്രവേശന മറവിലാണ് വ്യാജ അപേക്ഷകരെ നിറച്ച് തട്ടിപ്പ് നടത്തുന്നത്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു സമർപ്പിക്കുന്ന അപേക്ഷ വിദ്യാർഥികളറിയാതെ ഏകജാലകത്തിലേക്ക് മാറ്റിയാണ് തട്ടിപ്പ്. ഇത്തരത്തിൽ ഈ വർഷം 2000ത്തിലധികം വ്യാജ അപേക്ഷകളാണ് ഏകജാലക പ്രവേശനത്തിനായി ലഭിച്ചത്. മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റ് ഉറപ്പിച്ച വിദ്യാർഥികൾ അതേ സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷയാണ് വിദ്യാർഥിയോ […]
നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ
നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന് റേഷൻ ഡീലർമാർ ആരോപിച്ചു. അതേസമയം വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. പാവപ്പെട്ടവർക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാ ഇതരവിഭാഗത്തിലുള്ള വെള്ളകാർഡുഡടമകൾക്ക് 13 മുതലാണ് വിതരണം. ഈ രീതിയിലാണ് റേഷൻകടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാൽ ഷെഡ്യൾ തെറ്റിക്കാൻ റേഷൻകടക്കാർക്കും കഴിയില്ല. ഇതിനിടെയാണ് വെള്ളക്കാർഡ് ഉടമയായ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നൽകിയത്എന്നാൽ […]