കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ജോസ് കെ മാണി ഗ്രൂപ്പിലെ ഏകാധിപതിയാണെന്ന് ഹൈപവര്‍ കമ്മിറ്റി അംഗം ടി.യു കുരുവിള കുറ്റപ്പെടുത്തി. പ്രതിസന്ധി നീക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തിരക്കിട്ട നീക്കത്തിലാണ്. ഇടുക്കി ഡി.സി.സി നേതാക്കള്‍ പി.ജെ ജോസഫിനെ കണ്ടു
Related News
പാനൂര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തത് കൊച്ചിയങ്ങാടി സ്വദേശി ഒതയത്ത് അനീഷ് ആണെന്ന് ക്രൈംബ്രാഞ്ച്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ പ്രതി പട്ടികയിൽ ഇയാളുടെ പേരില്ല. മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് പൊലീസ് വിശ്വസിക്കുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അനീഷ്. അനീഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് […]
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ
ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. നിലവിലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കില്ലെന്ന് കെ.കെ. രമ എം.എൽ.എ ട്വന്റിഫോറിനോട് പറഞ്ഞു. 2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനിൽ വെച്ച് […]
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം: അല്‍ഫോന്‍സ് കണ്ണന്താനം
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. കേരളമൊന്നറിയിട്ടെ, ഇത്രയും വലിയ ശാപം നമ്മുടെ തലയില്‍ വന്ന് വീണതെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എംപിയായാല്‍ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്നിറങ്ങി വര്‍ഷത്തില്‍ ഒരിക്കല്‍ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും, അത് കഴിഞ്ഞ അടുത്ത തവണ നോമിനേഷന് നല്കാന് മാത്രമാകും വരിക. വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ മാത്രമാണെന്നും അല്‍ഫോന്‍സ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോന്‍സ് എന്തൊക്കെ പറഞ്ഞാലും […]