ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുമായും ഇരിക്കൂറിലെ സ്ഥാനാർത്ഥി സജീവ് ജോസഫുമായും കെ സുധാകരനുമായും ഉമ്മൻചാണ്ടി ചർച്ച നടത്തി. നിർണ്ണായക സ്ഥാനങ്ങൾ എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകി. കണ്ണൂരിൽ ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. സോണി സെബാസ്റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തി. അർഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മൻ ചാണ്ടി നേതാക്കൾക്ക് ഉറപ്പ് നൽകി. എ ഗ്രൂപ്പ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കെ സുധാകരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തലശേരി ബിഷപ്പ് ഹൗസിൽ വെച്ച് ഇരിക്കൂറിലെ സ്ഥാനാർത്ഥിയായ സജീവ് ജോസഫുമായും ചർച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. പ്രതിഷേധക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും ഉമ്മൻചാണ്ടി. നാളെ രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ഉമ്മൻ ചാണ്ടി വിഷയം ചർച്ച ചെയ്യും. അതിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം അറിയിച്ചു. വിമത നീക്കങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.
Related News
മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കും
മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം തന്നെ ഫ്ലാറ്റുകള്‍ 11, 12 തിയതികളില്‍ തന്നെ പൊളിച്ചുനീക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എല്ലാവരെയും അറിയിക്കും. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരില്ലെന്നും ഇതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. ഫ്ലാറ്റുകള്‍ക്ക് പരിസരത്ത് […]
വയനാട്ടിൽ വെട്ടുകിളി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിർദേശം വയനാട്ടിലെ കാർഷിക മേഖലയായ പുൽപ്പള്ളിയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു .പലതരം കാർഷിക വിളകളെയും വെട്ടുകിളികൾ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിർദേശം. പുൽപ്പള്ളിയിലെ കർഷകർ വിളയിച്ചെടുക്കുന്ന കൊക്കോ കാപ്പി തുടങ്ങിയ നാണ്യവിളകൾക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ് കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികൾ .പുൽച്ചാടിയോട് രൂപസാദൃശ്യമുള്ള പല വർണ്ണങ്ങളിലുള്ള ഈ ചെറുജീവികളെ നേരിടാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. ചെടികളുടെ ഇലകൾ […]
മരട് ഫ്ലാറ്റ്; നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും
മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ ഭൂരിഭാഗം ആളുകളും സാധന സാമഗ്രികൾ മാറ്റി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുകയാണ്. ഉടമകളെ കണ്ടെത്താത്ത 50 ഫ്ലാറ്റുകളിൽ അധികവും വിറ്റു പോകാത്തവയാണെന്നാണ് നിഗമനം. അതൊഴികെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുടെ സാധനങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. നഗരസഭയിൽ നിന്ന് ഒഴിഞ്ഞുവെന്ന രേഖ കൈപ്പറ്റിയ രജിസ്റ്റേഡ് ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവൂ. […]