വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ് ആര്‍ ബാലശങ്കര്‍ തുറന്നുപറഞ്ഞതെന്നും മുരളീധരന്‍.
നേമത്ത് നടക്കുന്നത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് വടകരയില്‍ പോയത്. അക്രമ രാഷ്ട്രീയത്തേക്കാള്‍ വലിയ ആപത്താണ് വര്‍ഗീയത. ബിജെപി അക്കൗണ്ട് മരിവിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
നേമത്തെ വോട്ട് കുറഞ്ഞത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ പ്രശ്‌നം കൊണ്ടല്ല. പ്രായം ചെന്ന മനുഷ്യനോട് തോന്നിയ സ്‌നേഹമാണ് ഒ രാജഗോപാലിന്റെ വിജയത്തിന് കാരണം. വി ശിവന്‍ കുട്ടിയെ വിജയിപ്പിക്കേണ്ടന്ന് കഴിഞ്ഞ തവണ ആളുകള്‍ തീരുമാനിച്ചു. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഒ രാജഗോപാല്‍ മത്സരിക്കുകയാണെന്നും മുരളീധരന്റെ പരിഹാസം.