Kerala

ലതിക സുഭാഷിന്‍റെ സ്ഥാനാര്‍ഥിത്വം; യു.ഡി.എഫിന് വെല്ലുവിളി, ആശങ്കയില്‍ എല്‍.ഡി.എഫ്

ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് അവതരിച്ചത് യു.ഡി.എഫിന് ഇരട്ട പ്രഹരമായിരിക്കുകയാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പിന്തുണയും സ്വാധീനവുമാണ് ലതികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെ പ്രതീകമായിട്ടാണ് ലതിക സീറ്റ് ലഭിക്കാത്തതിനെ ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടർമാർ എങ്ങനെ വിധിയെഴുതുമെന്നത് മറ്റ് സ്ഥാനാർഥികളെ ആശങ്കയിലാഴ്ത്തുന്നു. രാഷ്ട്രീയത്തിലുപരി ലതിക സുഭാഷ് നേരിട്ട അവഗണന ചർച്ചയാകുന്നത് യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങളെത്തിയത് എല്‍.ഡി.എഫിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.