പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. ജില്‍സ് പെരിയപുറം കേരളാ കോണ്‍ഗ്രസ് എം വിട്ടതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി. 14 അംഗങ്ങളാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. 13 പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഒരാള്‍ രാജിവച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യനിലയിലാകും. ജില്‍സ് പിന്തുണ പിന്‍വലിച്ചതോടെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യ നിലയിലാകുക. നഗരസഭാ ഭരണം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിവരും. അങ്ങനെയെങ്കില്‍ നറുക്കെടുപ്പിലൂടെ മാത്രമേ അധ്യക്ഷ പദവികള്‍ നിശ്ചയിക്കാന്‍ കഴിയൂ ഏറെ കാലത്തിന് ശേഷമാണ് പിറവം നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ ജില്‍സിനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് പിറവം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
Related News
മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും പണിമുടക്കുന്നു
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ 20-ആം തീയതി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നിലവില്‍ ഹൌസ് സര്ജന്മാര്ക്ക് 20000 രൂപയും പിജി ഡോക്ടര്‍മാര്‍ക്ക് 42000 ത്തോളം രൂപയുമാണ് സ്റ്റൈപ്പന്റ്. ഇത് മുപ്പതിനായിരവും 60000മായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ആവശ്യം. 3500 ഓളം പേര് പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അത്യാഹിത വിഭാഗം,ലേബര്‍ റൂം,ഫോറന്‍സിക്ക് […]
തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കേസ്; വിചാരണ ഇന്ന് തുടങ്ങും
തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പ്രതി അരുൺ ആനന്ദിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു തൊടുപുഴയിൽ എട്ടു വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചു കൊന്നത്. എട്ടുവയസുകാരൻറെ സഹോദരൻ സോഫയിൽ മുത്രമോഴിച്ചുവെന്ന് പറഞ്ഞാണ് പ്രതി അരുൺ ആനന്ദ് അരുംകൊല നടത്തിയത്. നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച് തലച്ചോർ പുറത്തുവന്നപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്.10 ദിവസം […]
ബംഗളുരു മയക്കുമരുന്ന് കേസ്; ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. ബംഗളുരു മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിട്ടുണ്ട്, ഉന്നതരില്‍ ഒരാളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയി നല്കിയ റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള 20 ആളുകളെ മയക്കുമരുന്ന കേസിലും ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.