മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് സ്വീകരിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.
Related News
കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതിയെ പട്ടിണിക്കിട്ട് കൊന്നു
കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ് മരിച്ചത്. ഭർത്താവ് ചന്തു ലാൽ , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2013ലായിരുന്നു […]
പത്തനംതിട്ടയിൽ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്; 4 വർഷത്തിന് ശേഷം പ്രതി പിടിയിൽ
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിറകിൽ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാലു വർഷത്തിനുശേഷം പോലീസ് പിടികൂടി. മുക്കുഴി സ്വദേശി പൊടിയൻ കൊല്ലപ്പെട്ട കേസിലാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ പോലീസ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 1 നായിരുന്നു കൊലപാതകം നടന്നത്. 2018 ലെ പുതുവർഷ ദിനത്തിലായിരുന്നു മിനി സിവിൽ സ്റ്റേഷന് പുറകിലെ കടത്തിണ്ണയിൽ തല തകർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. […]
ശബരിമല തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ വൈകുന്നു
നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ പമ്പയിലും ഇടത്താവളങ്ങളിലും നിരവധി പ്രവർത്തനങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്. ശബരിമലയിലെ തുലാമാസ പൂജക്കും മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുമുള്ള ഒരുക്കങ്ങള്‍ വൈകുന്നത് സർക്കാരിനും ദേവസ്വം ബോർഡിനും പ്രതിസന്ധിയാവുന്നു. നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ പമ്പയിലും ഇടത്താവളങ്ങളിലും നിരവധി പ്രവർത്തനങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്. ഒരുക്കങ്ങള്‍ തുടങ്ങാത്തതില്‍ പ്രതിഷേധവുമായി പന്തളം കൊട്ടാരവും അയ്യപ്പ സംഘടനകളും രംഗത്ത് വന്നു. തുലാമാസ പൂജകള്‍ക്കും മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനും ദിവസങ്ങള്‍ ശേഷിക്കെ പ്രധാന ഇടത്താവളമായ പമ്പയിലടക്കം മുന്നൊരുക്കങ്ങള്‍ ഇനിയും ആരംഭിക്കാനായിട്ടില്ല. താത്കാലിക നിർമ്മാണ ജോലികളടക്കം […]