ഒന്നര മാസത്തെ സൈക്കിൾ യാത്രക്കൊടുവിൽ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ കശ്മീരിലെത്തി. ജന്മനാടായ ചങ്ങരംകുളം ഉദിന്നുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍ താണ്ടിയാണ് എത്തിയത്. ചൊവ്വാഴ്ച യാത്ര ശ്രീനഗറിൽ വിജയകരമായി പൂർത്തിയാക്കി. ജനുവരി 20 ന് ആരംഭിച്ച യാത്ര അമ്പതാം ദിവസമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും കോവിഡ് പ്രതിസന്ധി യാത്ര അനിശ്ചിതത്വത്തിലാക്കിയെന്നും ഷഹീർ മീഡിയവണിനോട് പറഞ്ഞു. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് ഷഹീർ കശ്മീരിലേക്ക് യാത്ര ആരംഭിച്ചത്
Related News
തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍
സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയെ അറിയിച്ചു. വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പിഎസി ഗൌരവമായ പരിശോധന നടത്തട്ടെയെന്നും മുഖ്യമന്ത്രി. ഉത്തരവാദി 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. ഡമ്മി കാട്രിഡ്ജ് ഉള്‍പ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് സഭയില്‍ മറുപടി […]
കളമശേരി നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
കളമശേരി നഗരസഭയില്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു. 21 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. 22 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. നഗരസഭയില്‍ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി എ അസൈനാര്‍ ആരോപിച്ചു. അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ അംഗങ്ങളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുകൂട്ടരും വോട്ടടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നഗരസഭയില്‍ 42 കൗണ്‍സില്‍ അംഗങ്ങളാണുള്ളത്. ഇതില്‍ യുഡിഎഫ് വിമതനടക്കം […]
കണ്ണൂരിൽ സ്കൂൾ വരാന്തയിൽ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു
കണ്ണൂരിൽ സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് കടിയേറ്റത്. രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോൾ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയിൽവച്ച് ഇടതുകാലിൽ കടിക്കുകയായിരുന്നു. രാവിലെ 9.45 ഓടെയാണ് സംഭവം. ബലംപ്രയോഗിച്ചാണ് നായയുടെ കടി വിടുവിച്ചത്. പരുക്കേറ്റ വിദ്യാർത്ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചുറ്റുമതില്‍ ഉള്ള സ്കൂളിലാണ് നായ കടന്നത്.