രാഷ്ട്രീയമുണ്ട്, പക്ഷേ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത് വരെ സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തമിഴ്നാട്ടിലെ പോലെ മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പോകാന്‍ സാധ്യത കുറവാണെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പ്രശ്നം പരിഹരിച്ചതായി മമ്മൂട്ടി വ്യക്തമാക്കി. ദി പ്രീസ്റ്റ് സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി രാഷ്ട്രീയ, സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. മാർച്ച് 11നാണ് ദ പ്രീസ്റ്റ് തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Related News
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ സംസ്ഥാനത്ത് 90 കോടിയുടെ അധിക മദ്യവില്‍പ്പന
സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു. നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 510 കോടിയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്. സാധാരണ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോകാറുള്ളത്. എന്നാല്‍ […]
ജീവന് വേണ്ടി മല്ലിട്ട് ദേവുചന്ദന ആശുപത്രിയില്‍: അച്ഛന് ആശുപത്രി മുറ്റത്ത് തൂങ്ങിമരിച്ച നിലയില്‍
ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എടി ആശുപത്രിക്ക് പിന്നില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് […]
സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് പദ്ധതികള്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആബുദാബി ഇന്‍വസ്റ്റ്മെന്റ് അതോറിറ്റി 66,900 കോടി രൂപയുടെ നിക്ഷേപം നടത്തും. 98,708 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭ്യമായി. നിക്ഷേപ സംഗമം വിജയകരമാണെന്നും പിണറായി വിജയന് പറഞ്ഞു.