നടന് മോഹന്‍ലാല്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്സിന് എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നടന്മാരായ കമല്ഹാസന്, അനുപം ഖേര്‍, സെയ്ഫ് അലിഖാന്, പരേഷ് റാവല്‍, നിര്‍മ്മാതാവ് രാകേഷ് റോഷന്, നടി ഹേമമാലിനി എന്നിവരും ഇന്നലെ കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
Related News
മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ശ്രമം; എതിര്‍പ്പുമായി വ്യാപാരികള്‍
കോഴിക്കോട് മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം. ഇന്നലെ തന്നെ സ്ഥലത്ത് തെരുവ് കച്ചവടം അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ മറുവാദവുമായി രംഗത്തെത്തി. കോര്പറേഷന് അനുവദിച്ച 101 തെരുവ് കച്ചവടക്കാരാണ് ഉള്ളത്. അവര്‍ കച്ചവടത്തിനിറങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള ഇടങ്ങളില്‍ വരെ കച്ചവടം അനുവദിക്കുന്നുണ്ട്. അപ്പോള്‍ മിഠായി തെരുവില്‍ മാത്രം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. സാധാരണ വരുന്ന ആളുകള്‍ തന്നെയാണ് വഴിയോര […]
അഭയക്കേസ്; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് അടയ്ക്കാ രാജു
സിസ്റ്റർ അഭയ കേസിലെ വിചാരണ തുടരുന്നു. കേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സി.ബി.ഐക്ക് നല്കിയ മൊഴി അടയ്ക്കാ രാജു കോടതിയില്‍ ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ എന്നിവരെ മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റർ അനുപമ തുടങ്ങിയവർ കൂറുമാറിയിരുന്നു.
‘മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’; തുക കൈമാറി ദിവ്യ എസ് അയ്യർ
രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ് എക്സലൻസ് ഇൻ ഗുഡ് ഗവർണൻസ് അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യർ ഫേസ്ബുക്കിലൂടെ അറിയിച്ചു.ഔദ്യോഗിക മീറ്റിംഗുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യർ കുറിച്ചു. തിരുവനന്തപുരത്തെ […]