സിനിമ പോലെ തന്നെയാണ് തമിഴ് സൂപ്പര്‍താരം അജിത്തിന് ഷൂട്ടിംഗും. ഷൂട്ടിംഗിനോടുള്ള താരത്തിന്റെ പ്രണയം പണ്ട് മുതലെ പ്രശസ്തമാണ്. എന്നാല്‍ ഇത് വെറും പ്രണയം മാത്രമല്ല, ഒരു പ്രൊഫഷണല്‍ ഷൂട്ടര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് തല. 46ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകളാണ് അജിത്ത് നേടിയത്. ചെന്നൈ റൈഫിള്‍ ക്ലബിനെ പ്രതിനിധീകരിച്ചാണ് താരം അഭിനന്ദനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. അജിത്ത് മെഡലുകള്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേർഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ കരസ്ഥമാക്കിയത്. സെന്റർ ഫയർ പിസ്റ്റൾ 32 (ഐ.എസ്.എസ്.എഫ്) 25 മീറ്റർ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ .22 (എൻആർ) 25 മീറ്റർ ടീം ഇനങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. ചെന്നൈ റൈഫിൾ ക്ലബ് സെക്രട്ടറി രാജശേഖർ പാണ്ഡ്യൻ, ദേശീയ റൈഫിൾ അസോസിയേഷൻ സെക്രട്ടറി ഡി.വി.എസ് റാവു, തമിഴ്നാട് ഷൂട്ടിംഗ് അസോസിയേഷൻ സെക്രട്ടറി രവികൃഷ്ണൻ, ചെന്നൈ റൈഫിൾ ക്ലബ് ജോയിന്റ് സെക്രട്ടറി ഗോപിനാഥ്, ഡി.ജി.പി തമിഴ്സെൽവൻ തുടങ്ങിയവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.
Related News
‘ജനകീയനാ’യി ഉമ്മന്‍ചാണ്ടി; കയ്യടിച്ച് രാഹുല്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ജനകീയന്‍ ആരെന്ന ചോദ്യവും തര്‍ക്കവും കോണ്‍ഗ്രസിന്റെ താഴെ തട്ടിലടക്കം സജീവമായി നില്‍ക്കുന്നയൊന്നാണ്. ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രിയങ്കരന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു കൊച്ചിയിലെ കോണ്‍ഗ്രസ് നേതൃസംഗമം. രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് നേതൃസംഗമം. എ.കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം വേദിയിലുണ്ട്. രാഹുല്‍ സംസാരിക്കുന്നതിന് മുന്നോടിയായി ഓരോ നേതാക്കള്‍ സംസാരിച്ചുതുടങ്ങി. നേതാക്കളെ പ്രസംഗവേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്നുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും ആവേശം […]
ചെന്നൈ-കോട്ടയം റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്
ശബരിമല തീര്‍ത്ഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. എം.ജി.ആര്. ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ […]
പട്ടാള വേഷത്തില്‍ തോക്കേന്തി വാര്‍ത്താ അവതരണം
വാര്‍ത്താ ചാനലുകള്‍ വ്യത്യസ്തതയ്ക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനും വേണ്ടി പലതരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ധാര്മ്മിതക ചോരാത്ത നിലയിലായിരിക്കണം ആ പരീക്ഷണങ്ങളൊക്കെയും. ഇതില്‍ ചിലതൊക്കെ കൈവിട്ട് പോകാറുമുണ്ട് നടി ശ്രീദേവിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ കാണികളെ പിടിച്ചിരുത്താന്‍ വേണ്ടി ചെയ്ത ‘വ്യത്യസ്ത അവതരണം’ ആരും മറന്നിട്ടുണ്ടാകില്ല. ബാത്ത് ടബ്ബില്‍ കിടന്ന് വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരുണ്ട്. ഇപ്പോഴിതാ ഇന്ത്യ – പാക് സംഘര്‍ഷം യുദ്ധഭീതിക്ക് സമാനമായ സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന് […]