ഡല്‍ഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം. ഇതും 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനമെന്നാണ് റെയില്‍വേയുടെ വിശദീകരണം. നേരത്തതന്നെ മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. മുബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, ദാദര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായാണ് ഉയര്‍ത്തിയത്.
Related News
കോവിഡ് വാക്സിന് ഉടനെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന് ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം […]
കടമെടുപ്പില്‍ ചര്‍ച്ച പോസിറ്റീവായില്ല; കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി
കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനപ്പെട്ട പല കാര്യങ്ങളിലും പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ വിചാരിച്ച പുരോഗതിയുണ്ടായില്ല. ന്യായമായി ലഭിക്കേണ്ട കാര്യങ്ങളില്‍ പോലും അനുകൂല തീരുമാനമുണ്ടായില്ല. നാളെ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി സുപ്രിംകോടതിയാണ് ചര്‍ച്ചയുടെ വഴിതുറന്നത്. കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചര്‍ച്ച വേണ്ടത്ര ഫലം കാണാതെയാണ് ഇന്ന് […]
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്. ചുഷുലിലെ മോൾഡോയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ കോർപ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറൽ പി.കെ.ജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. മാസങ്ങൾക്ക് ശേഷമാണ് സൈനിക തല ചർച്ച നടക്കുന്നത്. നേരത്തെ നടന്ന നയതന്ത്ര ചർച്ചകളൊന്നും പ്രശ്നപരിഹാരത്തിന് ഉതകുന്ന തലത്തിലായിരുന്നില്ല. എട്ട് മാസത്തിലേറെയായി അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയാണ്. ചൈന സേനവിന്യാസം കുറക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ […]