ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടിക്കു കീഴിലായാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാമെന്ന് എസ്ബിഐ പഠനം. ഇത് നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടെന്നും സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 യുഎസ് ഡോളറായിരിക്കുന്ന അവസ്ഥയിൽ ഇന്ധവില ജിഎസ്ടിക്കു കീഴിൽ വന്നാൽ ഖജനാവിന്റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയായിരിക്കും. ഇത് ജിഡിപിയുടെ 0.4 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ കേന്ദ്രവും സംസ്ഥാനവും ഇന്ധനത്തിനു മുകളിൽ വിവിധ നികുതികളും സെസുകളും ചുമത്തുന്നുണ്ട്. അതുകൂടാതെ ട്രാൻസ്പോർട്ടേഷൻ ചെലവും ഡീലറുടെ കമ്മീഷനും ചേർത്തുള്ള വിലയ്ക്കാണ് ഉപഭോക്താവിന് പെട്രോൾ ലഭിക്കുന്നത്. ഇന്ധവില ജിഎസ്ടിക്കു കീഴിലായാൽ കൂടുതൽ നഷ്ടം സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകളിലൂടെയുണ്ടാകുന്ന വരുമാനഷ്ടം കുറയ്ക്കാൻ ഇന്ധനവില സ്ഥിരതാ ഫണ്ട് രൂപീകരിക്കണമെന്നും എസ്ബിഐ കേന്ദ്രസർക്കാറിനോട് നിർദേശിച്ചു.
Related News
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]
ക്വിറ്റ് ഇന്ത്യാ ദിന മാർച്ചിന് മുന്നോടിയായി മഹാത്മാഗാന്ധിയുടെ ചെറുമകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
മുംബൈയിൽ ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രമുഖരെ തടഞ്ഞ് പൊലീസ്. മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ടുണ്ട്. വാർഷിക ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ നിശബ്ദ മാർച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിർഗാം ചൗപാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നിശബ്ദ മാർച്ച്. ഈ മാർച്ചിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതൽവാദിനെയും പൊലീസ് വീട്ടുതടങ്കലിലാക്കി. […]
ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം
ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ എന്നതിനെ ചൊല്ലയിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ഇന്നലെ മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് മുകുള്‍ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന കാര്യം കെ.പി.സി.സിയില്‍ പോലും ചര്‍ച്ചയായിട്ടില്ല. എന്നാല്‍ നേതാക്കളടക്കം ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയില്‍ മത്സരിക്കുമെന്ന സൂചനകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ […]