കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു. ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കിഫ്ബി സി.ഇ.ഒ കെ.എം എബ്രാഹം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവർക്ക് കേസില്‍ നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു.
Related News
വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും
വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള RRT – വെറ്റിനറി സംഘാംഗങ്ങൾ കാടുകയറും. ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് […]
വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന; കോലഞ്ചേരി മെഡിക്കല്‍ കോളേജ്
ലഹരി ഉപയോഗം കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് വിശദീകരണവുമായി രംഗത്ത്. പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണെന്നും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്നുമാണ് കോളജ് വിശദീകരണം. എന്നാല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മത പത്രം വാങ്ങുന്നതെന്നും തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താന്‍ […]
എറണാകുളത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍
എറണാകുളം പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് വെടിവെപ്പ്. ഗുണ്ടാംസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ആദിൽ ഷാ എന്ന ആൾക്ക് പരിക്കേറ്റു. തണ്ടേക്കാട് സ്വദേശി നിസാർ ആണ് പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നെഞ്ചില്‍ ആണ് വെടിയേറ്റിരിക്കുന്നത്. വെടിയുതിര്‍ത്ത ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.