India

രാജ്യത്തെ 12 ‘സ്വച്ഛ്​ ടൂറിസ്റ്റ്​ ഡെസ്റ്റിനേഷനുകൾ’ തെരഞ്ഞെടുത്ത്​ കേന്ദ്ര സർക്കാർ: ഇവയാണ് ആ സ്ഥലങ്ങൾ

രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി 12 ‘സ്വച്ഛ്​ ടൂറിസ്റ്റ്​ ഡെസ്റ്റിനേഷനുകൾ’ തെരഞ്ഞെടുത്ത്​ കേന്ദ്ര സർക്കാർ. പുതുതായി രൂപീകരിച്ച ജൽശക്തി മന്ത്രാലയമാണ്​ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ശുചിത്വ, നവീകരണ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുക. ഇതുവഴി ആഭ്യന്തര വിനോദ സഞ്ചാരികളെയും വിദേശികളെയും കൂടുതൽ ആകർഷിക്കാനാവുമെന്നാണ്​ പ്രതീക്ഷ.

സ്വച്ഛ് ഭാരത് മിഷന്റെ കീഴിലാണ് സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിലെ സഞ്ചാര കേന്ദ്രങ്ങളെയാണ്​ ഇതിനായി തെരഞ്ഞെടുത്തത്​.

ജലശക്തി മന്ത്രാലയം കൂടാതെ കുടിവെള്ള-ശുചിത്വ വകുപ്പ്​, നഗരകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയും പദ്ധതിയിൽ പങ്കാളിയാകും. പദ്ധതി ​പ്രകാരം രാജസ്ഥാനിലാണ്​ കൂടുതൽ സ്​ഥലങ്ങളുള്ളത്​, മൂന്ന്​. ഉത്ത​ർപ്രദേശിൽനിന്ന്​ രണ്ട്​ കേന്ദ്രങ്ങളുമുണ്ട്​. സ്വച്ഛ് ഭാരത് മിഷന്റെ അടുത്ത ഘട്ടങ്ങളിൽ രാജ്യത്തെ മറ്റു പ്രധാന സഞ്ചാര കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാകും.

പദ്ധതിയിൽ ഉൾപ്പെട്ട സ്​ഥലങ്ങൾ

1. സാഞ്ചി സ്​തൂപ, മധ്യപ്രദേശ്

​2. ഗോൽകോണ്ട കോട്ട, തെലങ്കാന

3. ദാൽ തടാകം, ശ്രീനഗർ

4. അജന്ത ഗുഹകൾ, മഹാരാഷ്​ട്ര

5. ആഗ്ര കോട്ട​, ഉത്തർപ്രദേശ്

6. കാളിഘട്ട്​ ക്ഷേത്രം, വെസ്റ്റ്​ ബംഗാൾ

7. കുംഭൽഗഡ് കോട്ട രാജസ്​ഥാ

8. ജൈസാൽമീർ കോട്ട, രാജസ്​ഥാൻ

9. രാംദേവ്​റ, രാജസ്​ഥാൻ

10. റോക്ക്​ ഗാർഡൻ, ഛണ്ഡീഗഢ്​

11. ബങ്കെ ബിഹാരി ക്ഷേത്രം, ഉത്തർപ്രദേശ്​

12. സൺ ടെംപിൾ, ഒഡിഷ