ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണാപത്രം തയ്യാറാക്കിയതില്‍ സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞത് കള്ളമെന്ന് ബോധ്യപ്പെട്ടതായി ഫാദർ ഷാജിന് ജോസ് പറഞ്ഞു. ഇതുവരെയുണ്ടായ കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണമെന്നും ഷാജിന് ജോസ് ആവശ്യപ്പെട്ടു.
Related News
വനംവകുപ്പ് ഉദ്യോഗസ്ഥർ ധീരമായി പ്രയത്നിച്ചു, ദൗത്യസംഘത്തിന് അഭിനന്ദനങ്ങള്‍: മന്ത്രി എ.കെ.ശശീന്ദ്രന്
അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന് അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിലാണ് പ്രവർത്തനം. വളർത്തു മൃഗത്തെ കൈകാര്യം ചെയ്യുന്ന പോലെ വന്യമൃഗത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. ചില കേന്ദ്രങ്ങൾ തെറ്റായ പ്രചരണത്തിന് ശ്രമിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ധീരമായി പ്രയത്നിച്ചു. കേരളത്തിലെ വനംവകുപ്പ് ഇന്ത്യയ്ക്കാകെ മാതൃക. ദേശീയ നേതാക്കൾ കാര്യങ്ങൾ അറിയാതെ വിമർശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ […]
തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതിയിൽ
ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ […]
‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാണ് ഇത്’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം വേണ്ട ചികിത്സ നൽകുന്നില്ലെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇന്നലെ വാർത്ത തള്ളി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ മകൻ ചാണ്ടി ഉമ്മനും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുഃഖകരമാണെന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ […]