ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു. 27 ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി. മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാർ പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 27 ന് ഹാർബറുകൾ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.
Related News
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് സമര സമിതി പ്രവർത്തകരും ഹർഷിനയും സെക്രട്ടറിയേറ്റിന് മുന്നിൽ ഏക ദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും. ആരോഗ്യവകുപ്പിൻ്റെ പിടിപ്പ്കേട് കൊണ്ട് ഹർഷിന അനുഭവിച്ച വേദന അഞ്ച് വർഷം. ഹർഷിനയുടെ മൂന്ന് പ്രസവം നടന്നത് സർക്കാർ ആശുപത്രികളിൽ നിന്ന് പക്ഷെ കത്രിക എവിടെയുള്ളതാണെന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷണത്തിൽ കത്രിക മെഡിക്കൽ […]
സ്കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി; ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി
സ്കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു. ഹരജി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.
വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ
വാളയാറിലെ കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു. കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ പറഞ്ഞു. തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര്‍ ഇന്നലെ മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു. ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അമ്മ […]