കശ്മിരില്‍ നിന്ന് ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവധിയിലെത്തിയ സൈനികനെ ഖാസിപോരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത.
Related News
അരങ്ങേറ്റത്തില്‍ വരവറിയിച്ച് കമല്ഹാസന്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 39 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ 12 നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്കായി. ഈ മുന്നേറ്റത്തില്‍ കമല്‍ ഹാസന് സംതൃപ്തനാണ്. പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ‘ഈ മുന്നേറ്റം ജനങ്ങള്‍ നേടിതന്നതാണ്. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ അവര്‍ വോട്ട് ചെയ്തു. അവരുടെ പിന്തുണക്കും വിശ്വാസത്തിനും ഈ […]
ട്രഷറി നിയന്ത്രണത്തിൽ ഇളവ് നല്കി ധനവകുപ്പ്
ട്രഷറി നിയന്ത്രണത്തിൽ ഇളവ് നല്കി ധനവകുപ്പ്.5 ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രി നിര്‍ദേശം നല്കി. ഇതിനായി 700 കോടി അനുവദിച്ചു. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടി രൂപയും നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
97ാം വയസ്സിൽ പുരസ്കാര തുകയായി ലഭിച്ച 10 ലക്ഷം രൂപയ്ക്കൊപ്പം 5000 രൂപ സ്വന്തമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി കമ്മ്യൂണിസ്റ്റ് നേതാവ്
പുരസ്കാര തുകയായി തനിക്ക് ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി കമ്മ്യൂണിസ്റ്റ് നേതാവ് ആര് നല്ലകണ്ണ്. 97ാം വയസ്സിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമാണ് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന നല്ലകണ്ണ്. തമിഴ്നാട് സര്‍ക്കാരിന്റെ ‘തഗൈസല്‍ തമിഴര്‍’ പുരസ്കാരം ഇത്തവണ നല്‍കിയത് മുതിര്‍ന്ന സിപിഐ നേതാവായ ആര് നല്ലകണ്ണിനാണ്.പുരസ്കാര തുകയോടൊപ്പം 5000 രൂപ സ്വന്തമായും നല്ലക്കണ്ണ് നല്കി. 10 ലക്ഷം രൂപയായിരുന്നു പുരസ്കാര തുക. ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. […]