സംസ്ഥാനത്ത് നിയമനവിവാദം കടുത്ത് നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര്‍ എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരായത്. മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. ഇതോടെ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഇവര്‍ക്ക് പെന്ഷന് ലഭിക്കും. ഏഴ് പേരെക്കൂടി പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്തിരുന്നു.
Related News
പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ […]
തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീഴാണ് തൊഴിലാളി മരിച്ചത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. സംഭവത്തിൽ മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു; 600 ല്‍ 119 സാമ്പിളുകളും പോസിറ്റീവ്
600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടല്‍ വഴി ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്കി. അതേസമയം പൂന്തുറയിലെ കോവിഡ് രോഗികള്‍ ദുരിതത്തിലാണെന്നും വാര്‍ത്തയുണ്ട്. പൂന്തുറ പരുത്തിക്കുഴി മേഖലയിൽ നിന്ന് ആന്റിജന്‍ ടെസ്റ്റ്പോസിറ്റീവായ രോഗികളാണ് ദുരിതം […]