സംസ്ഥാനത്ത് ഇന്നും പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07ഉം ഡീസലിന് 86.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 90.66 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 90.02 രൂപയാണ്. ഡീസലിന് 84.64 രൂപയും. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
Related News
‘പൗരത്വ ബില്‍ വായിച്ചില്ല, പിന്നെങ്ങനെ പ്രതികരിക്കും?’
പൗരത്വബില്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബില്ലിനെ കുറിച്ച് അറിയില്ലെന്നും അതിനെ കുറിച്ച് സാംസാരിക്കാനില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്. നേരത്തെ മകള്‍ പൗരത്വ പ്രക്ഷോഭത്തെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചപ്പോള്‍ രാഷ്ട്രീയവിഷയങ്ങള്‍ മനസിലാക്കാനുള്ള പ്രായം തന്റെ മകള്ക്കായില്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ അഭിപ്രായപ്രകടനം. ‘അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കാരണം ഞാന്‍ ഇതുവരെ പൗരത്വബില്‍ വായിച്ചിട്ടില്ല. അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പക്ഷേ […]
സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; ആകെ ഏഴിടത്ത് ഞായറാഴ്ച്ച വോട്ടെടുപ്പ്
സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റിപോളിങ്. കണ്ണൂരില്‍ രണ്ട് ഇടത്തും കാസര്‍കോട് ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. ആകെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച പോളിംഗ് നടക്കും. ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഇന്നലെ നാലിടത്ത് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. പോസ്റ്റല്ബാലറ്റ് ആരോപണത്തില്‍ സ്വതന്ത്ര കമിഷന് അന്വേഷിക്കില്ല. ഈ ആവശ്യം ഹൈക്കോടതി തള്ളി.
അട്ടപ്പാടി മധു കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം വരെ കാക്കാനാണ് ഹൈക്കോടതി നിർദേശം. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റിവെക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ […]